ലോക ഹൃദയാരോഗ്യ ദിനാചരണം
സിപിആര്‍ അവബോധനം ശക്തമാക്കി ജില്ലാ ആരോഗ്യ വിഭാഗം

ലോകാഹൃദയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു
ത-ൃശൂര്‍ ലോക ഹൃദയാരോഗ്യ ദിനത്തിൽ സിപിആര്‍ അവബോധനം ശക്തമാക്കി ജില്ലാ ആരോഗ്യവിഭാഗം. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സിപിആര്‍ പരിശീലനം നടത്തി. ലോകഹൃദയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാന്‍ ബൈജു കുറ്റിക്കാടൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി പി ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ ദിനാചരണ സന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. എന്‍ എ ഷീജ, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ജി ശിവദാസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സി എം ശ്രീജ, അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, ഇ ടി ജോർജ്, എം എസ് ഷീജ, ഗോപകുമാർ, പ്രൊഫ. എം ജെ ജോൺ, ഡോ. ഡിറ്റോ എന്നിവർ സംസാരിച്ചു. ബോധവൽക്കരണ റാലി തൃശൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ടി എസ് സിനോജ് ഫ്ലാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ്, ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ അശ്വിനി നഴ്സിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും എൻഎസ്എസ് വളണ്ടിയർമാരും ചേർന്ന് ബോധവൽക്കരണ കലാപരിപാടികൾ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ഐഎംഎയുടെ നേതൃത്വത്തിൽ സിപിആർ പരിശീലനം നൽകി. കാർഡിയോളജിസ്റ്റ് ഡോ. തൃദീപ് സാഗർ ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, റോട്ടറി ക്ലബ്ബ്, ഐഎംഎ ഇരിങ്ങാലക്കുട എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.











0 comments