ഫോക്‌ലോർ ചലച്ചിത്ര മേളയ്‌ക്ക് തുടക്കം

അന്താരാഷ്ട്ര ഫോക്‌ലോർ ചലച്ചിത്ര മേളയിലെ കെ ജെ വാറൂ ദേശീയ മത്സരം ഡോ.ആശ ആച്ചി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ഒന്പതാമത് അന്താരാഷ്ട്ര ഫോക്‌ലോർ ചലച്ചിത്ര മേളയിലെ കെ ജെ വാറൂ ദേശീയ മത്സരം ഡോ. ആശ ആച്ചി ജോസഫ് ഉദ്ഘാടനം ചെയ്തു. നാടോടി സംസ്കൃതി ശബ്ദമില്ലാത്തവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സ്വരങ്ങളെ അടയാളപ്പെടുത്തുന്നതായി അവർ പറഞ്ഞു. അത്തരം സിനിമകൾ കുടുതൽ ഉണ്ടാവണം. സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ തന്റെ സിനിമ വരുന്നുണ്ടെന്നും അവർ പറഞ്ഞു മാധ്യമ പ്രവർത്തകൻ എം പി സുരേന്ദ്രൻ മുഖ്യാതിഥിയായി. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ മാർട്ടിൻ അധ്യക്ഷനായി. ജൂറി ചെയർമാൻ ടി കൃഷ്ണനുണ്ണി, ഐഎഫ്‌എഫ്‌എഫ് പ്രസിഡന്റ് ചെറിയാൻ ജോസഫ്, ഡോ. രോഷ്നി സ്വപ്ന, അജിത ടി ജി, ഫാ. ഫിജോ ജോസഫ് ആലപ്പാടൻ എന്നിവർ സംസാരിച്ചു.










0 comments