ad
Deshabhimani

എം പി പരമേശ്വരന്റെ വസതി കെ രാധാകൃഷ്‌ണൻ സന്ദർശിച്ചു

എം പി പരമേശ്വരന്റെ കുടുംബാംഗങ്ങളെ കെ രാധാകൃഷ്‌ണൻ എംപി സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 15, 2026, 12:42 AM | 1 min read


തൃശൂർ

കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. എം പി പരമേശ്വരന്റെ വസതി കെ രാധാകൃഷ്‌ണൻ എംപി സന്ദർശിച്ചു. ഭാര്യ ഭവാനിയേയും മകൻ വിപിനേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു. ശാസ്ത്ര ഗവേഷണശാലയിലെ സുരക്ഷിത പദവി ഉപേക്ഷിച്ച്, ജനങ്ങളുടെ വിമോചനത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു. ശാസ്ത്രത്തെ ലബോറട്ടറികളിലെ നാല് ചുവരുകളിൽ നിന്ന് സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home