ad
Deshabhimani

മാള പോസ്റ്റ് ഓഫിസിൽ തീപിടിത്തം

ഫയലുകളും ജനറേറ്ററും കത്തിനശിച്ചു മാള

തീപിടിത്തത്തെ തുടർന്ന് മാള പോസ്റ്റ് ഓഫിസിനകത്തുണ്ടായ നാശനഷ്ടങ്ങൾ

വെബ് ഡെസ്ക്

Published on Nov 22, 2025, 12:27 AM | 1 min read


മാള

പോസ്റ്റ് ഓഫീസില്‍ തീപിടിത്തത്തെ തുടര്‍ന്ന് വന്‍നാശനഷ്ടം. ഓഫിസിലുണ്ടായിരുന്ന ഏതാനും ഫയലുകളും ജനറേറ്ററും കത്തിനശിച്ചു. വയറിങ്ങും നശിച്ചു. മാള–അന്നമനട റോഡരികിലുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനു മുകളില്‍ വിരിച്ച പ്ലാസ്റ്റിക് ഷീറ്റില്‍ വീണുകിടന്ന കരിയിലകളും കത്തിയതോടെ വലിയ തോതില്‍ തീയും പുകയും ഉയര്‍ന്നു. ഇതുവഴി നടക്കാനിറങ്ങിയവർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ മാള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഓഫിസിനകത്ത്‌ കംപ്യൂട്ടറുകളുള്ള മുറിയിലേക്ക് തീപടരുന്നതിനു മുന്പേ അണച്ചതിനാൽ നാശനഷ്ടത്തിന്റെ തോത് കുറഞ്ഞു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്‌ കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അഷ്ടമിച്ചിറ പോസ്റ്റ് ഓഫിസിലേക്ക്‌ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home