വരവായി വൃത്തിയുടെ ‘ചക്രവർത്തി’

ശുചിത്വ മിഷൻ മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ നടത്തിയ ബോധവൽക്കരണ പരിപാടി
തൃശൂർ
ഓണാഘോഷം പൂർണമായും ഹരിതചട്ടം പാലിച്ചുനടത്തണമെന്ന പ്രചാരണവുമായി ശുചിതകേരള മിഷൻ. ‘ഇൗ വരവായി വൃത്തിയുടെ ചക്രവർത്തി, ഇൗ ഓണം ഹരിത ഓണം’ എന്ന സന്ദേശം ഉയർത്തിയാണ് പ്രചാരണം നടത്തുന്നത്. നഗരത്തിൽ മഹാബലിയുടെ നേതൃത്വത്തിൽ കടകളിലും ആളുകൾക്കിടയിലും നിർദേശങ്ങൾ നൽകി. ഓണാഘോഷത്തിൽ മാലിന്യം പരമാവധി കുറയ്‌ക്കണം. ആഘോഷശേഷം മാലിന്യം ശാസ്‌ത്രീയമായി സംസ്‌കരിക്കണം, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കണം എന്നീ സന്ദേശങ്ങളാണ് നൽകുന്നത്. പേപ്പർ കപ്പ്, പേപ്പർ ഇല, പേപ്പർ പ്ലേറ്റ്, ക്യാരി ബാഗുകൾ, വിവിധതരം പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദമായി ഓണാഘോഷം ഉറപ്പാക്കണം. വഴിയോരക്കച്ചവടങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ പൂക്കളും മറ്റും പേപ്പർ കവറുകളിലോ തുണി സഞ്ചികളിലോ വിൽപ്പന നടത്തണമെന്നും ശുചിത്വകേരള മിഷൻ നിർദേശിച്ചു.










0 comments