108 ഗ്രാം എംഡിഎംഎയുമായി പൊന്നാനി സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട
108.330 ഗ്രാം എംഡിഎംഎ യുമായി പൊന്നാനി സ്വദേശി അറസ്റ്റിൽ. മോയന്റകത്ത് വീട്ടിൽ ഫിറോസി(പൊടി ഫിറോസ്, 39) നെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒളിവിലായിരുന്ന ഇയാൾ കോണത്തുകുന്നിലേക്ക് വരുന്നതറിഞ്ഞ് ചൊവ്വാഴ്ച രാത്രി പരിശോധന ശക്തമാക്കിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൈവശമുണ്ടായിരുന്ന 108.330 ഗ്രാം എംഡിഎംഎയുമായി ഫിറോസിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾ പൊന്നാനി എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. വാഹന പരിശോധന നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. പൊന്നാനിയിൽ മയക്കുമരുന്ന് വില്പനചോദ്യം ചെയ്ത യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.










0 comments