ad
Deshabhimani

തെരുവുനായ ശല്യം:
പ്രതിഷേധം സംഘടിപ്പിച്ചു

തെരുവുനായ ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പ്രതിഷേധം

തെരുവുനായ ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jan 17, 2026, 12:48 AM | 1 min read

ചാലക്കുടി

നഗരത്തില്‍ വര്‍ധിച്ച് വരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നഗരത്തില്‍ തെരുവുനായകള്‍ ജനങ്ങളെ ഓടിച്ചിട്ട് ആക്രമിക്കുമ്പോഴും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പരിഹാരം കണ്ടെത്താനോ നടപടി സ്വീകരിക്കാനോ തയ്യാറാകുന്നില്ല. ഒരാഴ്ചക്കുള്ളില്‍ 20ഓളം പേര്‍ക്കാണ് കടിയേറ്റത്. നായ പിടിത്തക്കാരെ കൊണ്ടുവന്നെങ്കിലും നായശല്യത്തിന് അറുതി വരുത്താന്‍ തയ്യാറാകുന്നില്ല. നായശല്യം പരിഹരിക്കുന്നതിനായി അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്‌സന് കത്ത് നൽകിയെങ്കിലും കൗണ്‍സില്‍ വിളിക്കാനും തയ്യാറാകുന്നില്ലെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ കക്ഷി ലീഡര്‍ ജില്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ഉഷ പരമേശ്വരന്‍ അധ്യക്ഷയായി. വി ജെ ജോജി, വിത്സന്‍ പാണാട്ടുപറമ്പില്‍, അല്‍ഫോന്‍സ് ചാക്കോ എന്നിവര്‍ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home