ad
Deshabhimani

ആയിരം നക്ഷത്രങ്ങളിൽ തിളങ്ങി പോളക്കുളം

ആയിരത്തിലധികം നക്ഷത്രങ്ങൾ നിരത്തി പാറപ്പുറം പോളക്കുളത്ത് ഒരുക്കിയ 'നക്ഷത്രതടാകം

വെബ് ഡെസ്ക്

Published on Dec 27, 2025, 12:21 AM | 1 min read

കുഴൂർ

പാറപ്പുറം പോളക്കുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "നക്ഷത്രതടാകം' കലാസന്ധ്യ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പോളക്കുളം കൂട്ടായ്മ പ്രസിഡന്റ് പി ടി സന്തോഷ് കുമാർ അധ്യക്ഷനായി. സിനിമാതാരം ജോജു ജോർജ് മുഖ്യാതിഥിയായി. നക്ഷത്രതടാകം ചെയർമാൻ വിത്സൻ കണ്ടംകുളത്തി, പി എസ് സുധീർ, ടി എസ് പുഷ്പൻ, സാജു മണവാളൻ, പി കെ അലി, കെ ജി മോഹനൻ, പി ജെ വർഗീസ്, ജോൺസൻ കാച്ചപ്പിള്ളി, വർഗീസ് മുക്കണ്ണിക്കൽ എന്നിവർ സംസാരിച്ചു. "മ്യൂസിക്കൽ ഫ്യൂഷൻ' സംഗീതവിരുന്നും അരങ്ങേറി. 31 വരെ വൈകിട്ട് ആറ്‌ മുതൽ രാത്രി 10 വരെയാണ് ആഘോഷങ്ങൾ നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home