അങ്കണവാടി തൊഴിലാളികൾ ധർണ നടത്തി

അങ്കണവാടി തൊഴിലാളികളുടെ ധർണ സരിത രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കൊടകര
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) കൊടകര പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടകര പ്രോജക്ട് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഓൺലൈൻ പ്രവർത്തനത്തിന് നിലവാരമുള്ള ഫോൺ ലഭ്യമാക്കുക, ജോലിഭാരം ലഘൂകരിക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം നടപ്പിലാക്കുക ഉത്സവബത്ത 5000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സിഐടിയു ഏരിയ കമ്മിറ്റി അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. അനിത ബാബു, സുമ ഷാജു, കെ ആർ സിഞ്ചു എന്നിവർ സംസാരിച്ചു.










0 comments