ad
Deshabhimani

ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങി

എൻസിസിയുടെ ലഹരി വിരുദ്ധ പ്രചാരണപരിപാടിയുടെ സംസ്ഥാനതല ഉദ്​ഘാടനം തൃശൂർ വിമല കോളേജിൽ 
മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Jul 27, 2025, 12:34 AM | 1 min read


തൃശൂർ

ലഹരിക്ക് എതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി എൻസിസി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ​ സംസ്ഥാനതല ഉദ്​ഘാടനം മന്ത്രി ആർ ബിന്ദു ഉദ്​ഘാടനം ചെയ്​തു. എൻസിസി സംസ്ഥാന എഡിജി മേജർ ജനറൽ രമേഷ് ഷൺമുഖം അധ്യക്ഷനായി. വിമല കോളേജിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ കലാപരിപാടികൾ, ലഹരിക്കെതിരായ മൈം എന്നിവ അവതരിപ്പിച്ചു. വിമല കോളേജ് പ്രിൻസിപ്പൽ ബീന ജോസ്, മാനേജർ സിസ്റ്റർ സാലി പോൾ, കേണൽ ആർ എസ് മോണി, കേണൽ രജീന്ദർ സിങ് സിദ്ദു, കേണൽ ചന്ദ്രനീൽകംനാത്കർ, കേണൽ എം ടി ബ്രിജേഷ്, വിമല കോളേജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ കെ എൻ ലവ്ജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home