ad
Deshabhimani

ജോസ് പെല്ലിശേരി– കലാഭവന്‍ മണി നാടകമേള

.
വെബ് ഡെസ്ക്

Published on Sep 25, 2025, 12:23 AM | 1 min read

ചാലക്കുടി

റസിഡന്‍സ് അസോസിയേഷനുകളുടെ സംഘടനയായ ക്രാക്റ്റിന്റെ നേതൃത്വത്തില്‍ 29 മുതല്‍ ഒക്‌ടോബര്‍ 5വരെ അഖില കേരള ജോസ് പെല്ലിശേരി– കലാഭവന്‍ മണി നാടകമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ഏഴ് പ്രമുഖ തിയറ്ററുകളുടെ നാടകങ്ങളാണ് അരങ്ങേറുന്നത്. വൈകിട്ട് 6.30 മുതല്‍ എസ് എന്‍ ഹാളിലാണ്‌ മേള. 29ന് വൈകിട്ട് 6ന് നാടകമേള നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 5ന് സമാപന സമ്മേളനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ക്രാക്റ്റ് ഭാരവാഹികളായ പോള്‍ പാറയില്‍, പി ഡി ദിനേശ്, ലൂവീസ് മേലേപ്പുറം, യു കെ വാസു, എം കെ മിന്‍ഹാജ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home