Deshabhimani

സംസ്ഥാന സ്കൂൾ കായിക മേള

ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് 
സ്വീകരണം നൽകി

.
വെബ് ഡെസ്ക്

Published on Oct 18, 2025, 12:13 AM | 1 min read



തൃശൂര്‍

സംസ്ഥാന സ്കൂൾ കായികമേള 2025 – -26 ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് തൃശൂര്‍ വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില്‍ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ സ്വീകരണം നൽകി. തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം എൽ റോസി, കലക്ടര്‍ അർജുൻ പാണ്ഡ്യൻ എന്നിവർ ചേർന്ന് പരീക്ഷ ജോയിന്റ് കമീഷണർ ഗിരീഷ് ചോലയിലിൽ നിന്ന് ഏറ്റുവാങ്ങി. എസ്‌പിസി, ഗൈഡ്സ് എന്നിവരുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ബാന്‍ഡ്മേളവും ഉണ്ടായി. സ്വര്‍ണക്കപ്പിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. സ്വീകരണ സമ്മേളനം മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി അധ്യക്ഷയായി. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജോഫി സി മഞ്ഞളി എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്കൂള്‍ പ്രധാനാധ്യാപിക കെ പി ബിന്ദു, പ്രിന്‍സിപ്പല്‍ എം എ അനിത, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണക്കപ്പിന് മാല ചാര്‍ത്തി. 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. കാസർകോട്‌ നിന്ന് പ്രയാണം ആരംഭിച്ച സ്വർണക്കപ്പ് വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ സ്വീകരണം ഏറ്റു വാങ്ങിയാണ് ജില്ലയിലെത്തിയത്. കഴിഞ്ഞവർഷം സംസ്ഥാന കായികമേളയിൽ ഓവറോൾ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു ജില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home