ad
Deshabhimani

പാവറട്ടി തിരുനാളിന് തുടക്കം

വെബ് ഡെസ്ക്

Published on Apr 25, 2026, 12:25 AM | 1 min read

പാവറട്ടി

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിൽ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. ലക്ഷം എൽഇഡി പിക്സൽ ലൈറ്റുകൾ കൊണ്ട് പള്ളിയും പരിസരവും അലങ്കരിച്ച ദീപാലങ്കാരം ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ച് ഓൺ ചെയ്തതോടെ തിരുന്നാള്‍ ആഘോഷം തുടങ്ങി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ. ​ സി ജെ ലൈറ്റ് ആൻഡ് സൗണ്ട്സ് ‌‌ആണ് ദീപാലങ്കാരം ഒരുക്കിയത്. ​തീർഥകേന്ദ്രം റക്ടർ ഫാ. ആന്റണി ചെമ്പകശേരി, അസി. വികാരിമാരായ ഫാ. ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കൽ, ഫാ. അമൽ ചാഴൂർ, കൈക്കാരൻമാരായ ഒ ടി ലിയോ ജോസഫ്, കെ എ ജോസൻ, ജെയ്സൺ വടുക്കൂട്ട്, കെ ജെ ബാബു, ഇലുമിനേഷൻ കമ്മിറ്റി കൺവീനർ സി ജെ വിൽസൻ എന്നിവര്‍ നേതൃത്വം നൽകി. ​ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ പാവറട്ടിയിൽ എത്തുന്നവർക്ക് ഈ ദീപാലങ്കാരം ആകർഷക കാഴ്ചയാകും. ശനി രാവിലെ 10ന് ആഘോഷമായ കുർബാനയും തുടർന്ന് നേർച്ചയൂട്ടും നടക്കും. വൈകിട്ട് 5.30ന് നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ്, സമൂഹബലി, കൂട് തുറക്കൽ എന്നിവ നടക്കും. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. രാത്രി എട്ടിന് തിരുനാൾ സൗഹൃദ വേദിയുടെ തിരുനടക്കൽ മേളം അരങ്ങേറും. തുടർന്ന് വളയെഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ സമാപിക്കും. ഞായർ പുലര്‍ച്ചെ 4.30 മുതൽ രാത്രി ഏഴുവരെ തുടർച്ചയായ പാട്ടുകുർബാനകൾ നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികനാകും. മെയ് മൂന്നിനാണ് എട്ടാമിടം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home