ad
Deshabhimani

സിബിഎസ്ഇ സൗത്ത് ഇന്ത്യ സ്വിമ്മിങ് ചാന്പ്യന്‍ഷിപ്

പെൺകുട്ടികളുടെ ഓവറോൾ കിരീടം അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിന്

സിബിഎസ്ഇ സൗത്ത് ഇന്ത്യ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിനുള്ള ട്രോഫി ഡോ.രാജു ഡേവിസ് പെരേപ്പാടൻ കെെമാറുന്നു

വെബ് ഡെസ്ക്

Published on Jul 28, 2026, 12:15 AM | 1 min read

മാള

സിബിഎസ്ഇ സൗത്ത് ഇന്ത്യ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ പെ ൺകുട്ടികളുടെ മത്സരങ്ങൾ പൂർത്തിയായപ്പോൾ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഓവറോൾ കിരീടം നേടി. 161 പോയിന്റോടെയാണ്‌ വിശ്വജ്യോതി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്‌. ജെയിൻ ഹെറിറ്റേജ് സ്കൂൾ ബെംഗളൂരു 125 പോയിന്റുമായി രണ്ടാം സ്ഥാനവും ഡൽഹി പബ്ലിക് സ്കൂൾ, ബംഗളൂരു 105 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യൻമാരായി അണ്ടർ-11 വിഭാഗത്തിൽ സൗന്ദര്യ സെൻട്രൽ സ്കൂൾ ബംഗളൂരുവിലെ എസ് പവാനി (19 പോയിന്റ്), അണ്ടർ-14 വിഭാഗത്തിൽ ജെ യിൻ ഹെറിറ്റേജ് സ്കൂളിലെ സ്റ്റുതി സിങ്‌ (28 പോയിന്റ്), അണ്ടർ-17 വിഭാഗത്തിൽ നാഷണൽ പബ്ലിക് സ്കൂൾ ബംഗളൂരുവിലെ തിസ്യ സോണാർ (30 പോയിന്റ്), അണ്ട ർ -19 വിഭാഗത്തിൽ ഡൽഹി പബ്ലിക് സ്കൂൾ, ബംഗളൂരുവിലെ മീനാക്ഷി ഗോപകുമാർ മേനോൻ (35 പോയിന്റ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക്‌ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡയറക്ടർ അന്ന ഗ്രേസ് രാജു, പ്രിൻസിപ്പൽ ഡോ. പി എൻ ഗോപകുമാർ, സൈനിക് സ്കൂൾ വിങ് കമാൻഡർ വിജയ് മേനോൻ, സിബിഎസ്ഇ ഒബ്സർവർ സുമൽ കുമാർ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ മത്സരങ്ങൾ തിങ്കളാഴ്‌ച പകൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് ബുധനാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home