ad
Deshabhimani

എഫ്സിആർഎ 
ബില്ലിനെതിരെ ഇടയലേഖനം

വെബ് ഡെസ്ക്

Published on Jun 29, 2026, 12:15 AM | 1 min read


തൃശൂർ

കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ ഭേദഗതി ബില്ലിനെതിരെ പള്ളികളിൽ ഇടയലേഖനം വായിച്ചു. ബിൽ പിൻവലിക്കണമെന്ന്‌ ആവശ്യവുമായി വിശ്വാസികൾ ഒപ്പുശേഖരണവും നടത്തി. എഫ്സിആർഎ ബില്ലിനെതിരെ കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്‌ച നടത്തിയ ദേശീയ പ്രാർഥനാ ദിനാചരണത്തിന്റെ ഭാഗമായാണ്‌ ഇടയലേഖനം വായിച്ചത്‌. രാജ്യത്ത്‌ ക്രൈസ്തവ സ്ഥാപനങ്ങളും സഭകളും നടത്തുന്ന കാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന പ്രവർത്തനങ്ങളെ ബിൽ ബാധിക്കുമെന്ന സഭയുടെ ആശങ്ക ഇടയ ലേഖനത്തിലൂടെ വിശ്വാസികളെ അറിയിച്ചു. പാർലമെന്റ്‌ വർഷകാല സമ്മേളനത്തിൽ പരിഗണിക്കാൻ സാധ്യതയുള്ള വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ, നിലവിലുള്ള എഫ്‌സിആർഎ ചട്ടഭേദഗതികൾ എന്നിവ ക്രൈസ്‌തവ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യങ്ങൾ വിവരിച്ച്‌ ഭാരത കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റ്‌ ആന്റണി കാർഡിനൽ പൂല എഴുതിയ കത്താണ്‌ ഇടവകകളിൽ വായിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home