ad
Deshabhimani

തുമ്പിക്കൈയില്‍ വ്രണമുള്ള ആന ഷോളയാര്‍ ഭാഗത്ത്

തുമ്പിക്കെെയില്‍ വ്രണമുള്ള പിടിയാന ആനക്കയം ഭാഗത്ത് എത്തിയ പ്പോൾ (പരിക്കേറ്റ ഭാഗം വൃത്തത്തിൽ)

വെബ് ഡെസ്ക്

Published on Jul 28, 2026, 12:17 AM | 1 min read

ചാലക്കുടി

തുമ്പിക്കൈയില്‍ വ്രണമുള്ള ആനയെ ഷോളയാര്‍ ഭാഗത്ത് വീണ്ടും കണ്ടു. ഷോളയാര്‍ ആനക്കയം ഭാഗത്താണ് വ്രണമുള്ള തുമ്പിക്കൈയുമായി പിടിയാനയെ കണ്ടത്. ആറ് മാസം മുമ്പ് ഷോളയാര്‍ ഭാഗത്താണ് വ്രണമുള്ള കാട്ടാനയെ ആദ്യം കണ്ടത്. തുമ്പിക്കൈയില്‍ വ്രണമുള്ളതിനാല്‍ അധികകാലം ജീവിക്കില്ലെന്നായിരുന്നു നിഗമനം. ആനയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും പിന്നീട് കണ്ടെത്താനായില്ല. ഇതിനിടെയാണ് ആറുമാസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ആന പ്രത്യക്ഷപ്പെട്ടത്. തുമ്പിക്കൈയിലെ വ്രണം നേരത്തേതിനേക്കാല്‍ കൂടുതല്‍ രൂക്ഷമായ അവസ്ഥയിലാണ്. വാല്‍പ്പാറ ഭാഗത്തുനിന്നാണ് ഈ ആന അതിരപ്പിള്ളി മേഖലയിലെത്തിയതെന്നാണ് നിഗമനം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home