രചന നൈപുണി പുരസ്കാരം സംഘമിത്രയ്‌ക്ക്

എൻ എസ് സംഘമിത്ര
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി സംസ്ഥാന പുരസ്കാരം കേരളവർമ കോളേജ് മലയാളവിഭാഗം വിദ്യാർഥിനി എൻ എസ് സംഘമിത്രയ്ക്ക്. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ മലയാളം ബിഎ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിനാണ് അവാർഡ്. സംഘമിത്ര തയ്യാറാക്കിയ ആത്മകഥകളിലെ സ്ത്രീ: മലയാളത്തിലെ സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള അന്വേഷണം എന്ന പ്രബന്ധമാണ് തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിന് രാവിലെ 10ന് കോളേജിലെ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.










0 comments