ad
Deshabhimani

സൗജന്യ ചികിത്സാ പദ്ധതിയുമായി 
മണലൂർ സഹകരണ ആശുപത്രി

വികസന ഫണ്ട് സ്വരൂപണ കൂപ്പൺ വിതരണം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 11, 2025, 01:14 AM | 1 min read

മണലൂർ

മണലൂർ സഹകരണ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും വികസന ഫണ്ട് സ്വരൂപണ കൂപ്പൺ വിതരണവും സൗജന്യ ചികിത്സാ പദ്ധതിയും സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് നടന്ന പരിപാടി മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി പ്രസിഡന്റ്‌ എ വി ശ്രീവത്സൻ അധ്യക്ഷനായി. വാർഡംഗം മിനി അനിൽകുമാർ, ഓണററി മാനേജർ വി വി സജീന്ദ്രൻ, വികസന കമ്മിറ്റി കൺവീനർ ജീജോ തെക്കത്ത്, രാഗേഷ് പറത്താട്ടിൽ, ഡോക്ടർമാരായ മനോജ് എസ് കൊല്ലാറ, റൈബി സനോജ്, ശ്രീലക്ഷ്മി സന്തോഷ്, വിജി പ്രവീൺ, ഉദയകുമാർ ഗോപിനാഥ്, ജോസഫ് സജീവ് എന്നിവർ സംസാരിച്ചു. മാസത്തിൽ ഒരു നിശ്ചിത ദിവസം ആശുപത്രിയിലെ മുഴുവൻ വിഭാഗത്തിലും ഡോക്ടർമാരുടെ സൗജന്യ സേവനം ഉറപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയും നിലവിൽ വന്നു. പാലിയേറ്റീവ് പദ്ധതിക്ക് വേണ്ടി ആംബുലൻസ് വാങ്ങിക്കുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ചതായി മുരളി പെരുനെല്ലി എംഎൽഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home