ad
Deshabhimani

അഭിമാനമാകാൻ റോബോ പാര്‍ക്ക്

വെബ് ഡെസ്ക്

Published on Feb 28, 2026, 12:39 AM | 1 min read

ത-ൃശൂർ

ഇന്ത്യയിലെ ആദ്യ റോബോ പാര്‍ക്ക് രാമവര്‍മപുരം വിജ്ഞാൻ സാ​ഗർ ശാസ്ത്രസാങ്കേതിക പാർക്കിന്‌ സമീപം യാഥാര്‍ഥ്യമാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. സാങ്കേതിക ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, നൈപുണി വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വ്യവസായ സഹകരണം എന്നിവയുടെ ആധുനിക ഹബ്ബായിരിക്കും റോബോ പാര്‍ക്ക്. തൃശൂർ ആസ്ഥാനമായ ഇൻകർ റോബോട്ടിക്‌സ്‌ ആണ് 10 ഏക്കര്‍ ഭൂമിയില്‍ പാർക്ക് സ്ഥാപിക്കുന്നത്. 350 കോടിയാണ്‌ ഇതിനായുള്ള നിക്ഷേപം. പാർക്കിന്റെ ആദ്യഘട്ടത്തിൽ റോബോ ലാൻഡ്, ടെക്നോളജി അക്കാദമി, ഫ്യൂച്ചറിസ്റ്റിക്, ഇൻകുബേറ്റർ എന്നിവ യാഥാര്‍ഥ്യമാവും. സർക്കാർ അനുമതിയോടെ സ്റ്റാർട്ടപ് മിഷനുമായി യോജിച്ചാണ് റോബോ പാർക്ക് യാഥാർഥ്യമാക്കാനൊരുങ്ങുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home