ad
Deshabhimani

പട്ടിക്കാട് ഗവ. എൽ പി സ്‌കൂളിൽ 
പുതിയ കെട്ടിടം തുറന്നു

പട്ടിക്കാട് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിന്‌ ശേഷം മന്ത്രി കെ രാജൻ ദീപം കൊളുത്തുന്നു
വെബ് ഡെസ്ക്

Published on Jul 01, 2025, 01:28 AM | 1 min read

പട്ടിക്കാട്

ഗവ. എൽപി സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ അധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി അനുവദിച്ച രണ്ടു കോടി വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ടി കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നിയമ ലംഘനങ്ങൾ കണ്ടുപിടിച്ച് പിഴ ഈടാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി പി ആർ ജോൺ, അസി.സെക്രട്ടറി പി ആർ സുമേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി ആർ രജിത, ഇ എസ് അഭിലാഷ്, പൂർവ അധ്യാപകരായ എം ആർ ചന്ദ്രശേഖരൻ , കെ വി അന്നക്കുട്ടി , സരസ്വതി, ടി സി മേരി, നിർമ്മലാ ദേവി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്തംഗം കെ വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി അനിത, സുബൈദ അബൂബക്കർ, ഇ ടി ജലജൻ, പഞ്ചായത്തംഗം ആനി ജോയ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ, വിദ്യാകിരണം കോ–ഓർഡിറ്റേർ എൻ കെ രമേഷ്, പിടിഎ പ്രസിഡന്റ് സരിത ബാബു, ജനറൽ കൺവീനർ മാത്യു നൈനാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home