ad
Deshabhimani

ഇതാ... 
ലോക പുലി

ചക്കാമുക്ക്‌ ദേശത്തിന്റെ പുലിവണ്ടി
വെബ് ഡെസ്ക്

Published on Aug 29, 2026, 12:23 AM | 1 min read

സ്വന്തം ലേഖിക തൃശൂര്‍ ലോകത്തെ ഏറ്റവും വലിയ പുലിയെ കാണണോ? ശനിയാഴ്ച സ്വരാജ് റൗണ്ടിലേക്ക് പോരൂ. ചക്കാമുക്ക് ദേശത്തിന്റെ പുലികളി ഇത്തവണ എത്തുന്നത് 46 അടി നീളവും 18 അടി ഉയരവുമുള്ള പുലിയുടെ രൂപത്തിലുള്ള കൂറ്റൻ പുലിവണ്ടിയുമായാണ്. പുലിയുടെ ഭീമാകാര രൂപം ദൂരെനിന്നുതന്നെ കാണുന്ന തരത്തിലാണ് വണ്ടി ഒരുക്കിയിരിക്കുന്നത്. പട്ടാമ്പി സ്വദേശി പ്രതീഷാണ് പുലിവണ്ടി രൂപകൽപ്പന ചെയ്‌തത്‌. സാധാരണ പുലിവണ്ടികളിൽനിന്ന് വ്യത്യസ്തമായി, മഴയും വെയിലും ഏറ്റാലും കേടുപാടുകൾ സംഭവിക്കാത്ത തരത്തിലാണ് ഇതിന്റെ നിർമാണം. പുലിയുടെ ശരീരഘടനയും മുഖഭാവവും ഉൾപ്പെടെ കൃത്യമായി പുനഃസൃഷ്ടിച്ചാണിത് ഒരുക്കിയിരിക്കുന്നത്. വലുപ്പത്തിലും രൂപകൽപ്പനയിലും വേറിട്ടുനിൽക്കുന്ന കൂറ്റൻ പുലിവണ്ടി ഇത്തവണത്തെ പുലികളിയിലെ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പുലികളി അരങ്ങേറുമ്പോൾ കാഴ്ചക്കാരെ വിസ്മയിപ്പിച്ച് ‘കൂറ്റൻ പുലി’ കൈയടി നേടുമെന്നും അവര്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home