ad
Deshabhimani

സംസ്ഥാന അണ്ടർ 17 സുബ്രതോ കപ്പ്

ആൺകുട്ടികളുടെ വിഭാഗത്തിൽ അത്താണിക്കൽ എംഐസി ചാമ്പ്യന്മാർ

സംസ്ഥാന സ്‌കൂൾ സുബ്രതോ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ മലപ്പുറം അത്താണിക്കൽ എംഐസിഇഎം എച്ച്‌എസ്‌എസ്‌ ടീം

സംസ്ഥാന സ്‌കൂൾ സുബ്രതോ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ മലപ്പുറം അത്താണിക്കൽ എംഐസിഇഎം എച്ച്‌എസ്‌എസ്‌ ടീം

വെബ് ഡെസ്ക്

Published on Jul 28, 2026, 12:16 AM | 1 min read

തൃശൂർ ​

സംസ്ഥാന അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം അത്താണിക്കൽ എംഐസി ചാമ്പ്യന്മാർ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കോഴിക്കോട് ഫറൂഖ് എച്ച്എസ്എസിനെ 3–-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്റെ വിജയം. കോതമംഗലം മാർ ബേസിലിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ജി വി രാജ മൂന്നാമതെത്തി. ​ന്യൂഡൽഹിയിൽ നടക്കുന്ന സുബ്രതോ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിൽ ഇതോടെ കേരളത്തെ പ്രതിനിധീകരിക്കാൻ മലപ്പുറം അത്താണിക്കൽ എംഐസിക്ക് അവസരം ലഭിക്കും. അണ്ടർ 15 വിഭാഗത്തിലും ഇതേ സ്കൂൾ തന്നെയാണ് യോഗ്യത നേടിയിട്ടുള്ളത്. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം നിലമ്പൂർ മാനവേദൻ ജിഎച്ച്എസ്എസാണ് കേരളത്തെ പ്രതിനിധീകരിക്കുക. മൂന്നു വിഭാഗത്തിലും വിജയം നേടി മലപ്പുറം സമ്പൂർണ ആധിപത്യം നിലനിർത്തി. സമാപന സമ്മേളനത്തിൽ കായിക മന്ത്രി ഒ ജെ ജനിഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജൻ പല്ലൻ എംഎൽഎ അധ്യക്ഷനായി. ഐ എം വിജയൻ, ജോപോൾ അഞ്ചേരി, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ജോയിന്റ്‌ ഡയറക്ടർമാരായ ഒളിമ്പ്യൻ സി ആർ ശ്രീജേഷ്, എ അബൂബക്കർ, അജിത്ത് വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home