ad
Deshabhimani

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ആഗസ്ത്

ഒന്നിന് ഒഴിഞ്ഞുകിടക്കുന്നത് 
 3230 സീറ്റുകള്‍

വെബ് ഡെസ്ക്

Published on Jul 28, 2026, 12:07 AM | 1 min read

സ്വന്തം ലേഖിക

തൃശൂര്‍

പ്ലസ്‌വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം ജില്ലയിലെ സ്കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 3,230 സീറ്റുകള്‍. ഒന്നാം സപ്ലിമെന്ററി അലോട്ട്മന്റ് പട്ടിക പ്രകാരം 3134 കുട്ടികള്‍ പ്രവേശനം‌ നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, 2504 പേർ മാത്രമാണ് പ്രവേശനം നേടിയത്. അലോട്ട്മെന്റില്‍ യോഗ്യത നേടിയ 630 കുട്ടികള്‍ അഡ്മിഷനെടുത്തില്ല. ഇഷ്ടവിഷയവും ഇഷ്ട സ്‌കൂളും ലഭിക്കാത്തതിനാലാണ്‌ പ്രവേശനം നേടാതിരുന്നത്‌. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ 2,600 സീറ്റുകളാണ് പരിഗണിക്കാനിരുന്നത്. യോഗ്യത നേടിയ 630 വിദ്യാര്‍ഥികള്‍ പ്രവേശനം നേടാതിരുന്നതിനാല്‍ മൊത്തം 3230 സീറ്റ്‌ ഒഴിവായി. സപ്ലിമെന്ററി അലോട്ട്മെന്റിന് ആകെ 4834 അപേക്ഷകളാണ് ലഭിച്ചത്. 4046 പേർ നേരത്തേ നല്‍കിയ അപേക്ഷ പുതുക്കി സമര്‍പ്പിച്ചവരാണ്. 788 പേരാണ് പുതിയ അപേക്ഷകര്‍. ഇതിൽ 2504 പേർ പ്രവേശനം നേടി. അലോട്ട്മെന്റില്‍ അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികളും പ്രവേശനം നേടിയാലും 900 സീറ്റ്‌ ഒഴിഞ്ഞുകിടക്കും. ആഗസ്ത് ഒന്നിനാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്. സ്കൂളും കോമ്പിനേഷനും മാറ്റാനായി 2294 പേര്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടുണ്ട്. മെറിറ്റ്, സ്പോര്‍ട്സ് ക്വാട്ട എന്നിവയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു ഇതിനുള്ള അവസരം. മുഖ്യ അലോട്ട്മെന്റിനുശേഷം 5734 സീറ്റുകളാണ് ജില്ലയില്‍ ഒഴിഞ്ഞുകിടന്നത്. ജനറല്‍ വിഭാഗത്തില്‍ 3525 സീറ്റും എസ്‌സി വിഭാഗത്തില്‍ 688 സീറ്റും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിഭാഗത്തില്‍ 256 സീറ്റും ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തില്‍ 205 സീറ്റും മുസ്ലീം വിഭാഗത്തില്‍ 179 സീറ്റുമാണ് ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home