തെളിഞ്ഞു, മഞ്ഞുപാളിയിൽ മഹാദേവ ചിത്രം

കൊടുങ്ങല്ലൂർ
ഐസുകട്ടയിൽ പെയിന്റ് ചെയ്ത് 70 അടി വലുപ്പത്തിൽ മഹാദേവ ചിത്രം തീർത്ത് ശിൽപ്പി ഡാവിഞ്ചി സുരേഷ്. ലാഡാക്കിലെ കൈലാസ പർവത താഴ്‌വരകളിൽ കൊടുംതണുപ്പിൽ ഐസുകട്ടയായി മാറിയ പ്രതലത്തിലാണ് ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി എട്ടാമത്തെ മീഡിയമായ ഐസുകട്ടയിലെ പെയിന്റിങ് നടത്തിയത്. മൈനസ് 12 ഡിഗ്രി തണുപ്പിൽ ഐസുകട്ടയായി ഉറഞ്ഞുകിടക്കുന്ന പ്രതലത്തിൽ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് എമൽഷൻ സ്റ്റയിനർ ഉപയോഗിച്ച് ആറ് മണിക്കൂർ കൊണ്ട് ചിത്രം വരച്ചത്. ലേയിലെ പൊലീസിന്റെ പ്രത്യേക അനുമതിയോടും ആർമി ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് വർണമനോഹരമായ മഹാദേവ ചിത്രം പൂർത്തിയാക്കിയത്. കൈലാസം മെഡിറ്റേഷൻ ആശ്രമം ആൻഡ് ഗ്ലോബൽ ട്രസ്റ്റ് ആണ് ഇതിനാവശ്യമായ സഹായം നൽകിയത്. കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ വിശ്വനാഥൻ, ക്യാമറാമാൻ സിംബാദ്, സുരേഷിന്റെ മകൻ ഇന്ദ്രജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.










0 comments