ad
Deshabhimani

കുന്നംകുളം താലൂക്ക് 
ആസ്ഥാന മന്ദിരം ഉദ്‌ഘാടനം 3ന്‌

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം

വെബ് ഡെസ്ക്

Published on Mar 01, 2026, 12:56 AM | 2 min read

കുന്നംകുളം

അവശ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം മൂന്നിന് വൈകിട്ട് അഞ്ചിന് റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് എ സി മൊയ്തീൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. ​തലപ്പിള്ളി താലൂക്കിൽ ഉൾപ്പെട്ട 29 വില്ലേജുകൾ ഉൾപ്പെടുത്തി രൂപീകരിച്ച കുന്നംകുളം താലൂക്കിന് മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിടം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതോടെ പൂർത്തിയാകുന്നത്. നിലവിൽ കക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ താലൂക്ക് അനുബന്ധ സേവനങ്ങളും കുറുക്കൻപാറയിലേക്ക് മാറും. ​ വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി ജി രഘുനാഥ്, പി ജി ജയപ്രകാശ് എന്നിവരും പങ്കെടുത്തു. സേവനങ്ങൾ 
ഒരുകുടക്കീഴിൽ സ്വന്തം ലേഖകൻ കുന്നംകുളം കുന്നംകുളം താലൂക്ക്‌ ആസ്ഥാന മന്ദിരം പ്രവർത്തന സജ്ജമാകുന്പോൾ ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ ഒന്നിച്ച്‌ ലഭ്യമാകും. എ സി മൊയ്തീന്‍ എംഎല്‍എയുടെ ശ്രമഫലമായാണ്‌ അഭിമാന പദ്ധതി യാഥാർഥ്യമാവുന്നത്‌. 2016ൽ എൽഡിഎഫ്‌ അധികാരത്തിലെത്തിയപ്പോഴാണ്‌ കുന്നംകുളം ജനതയുടെ ദീർഘകാല ആവശ്യം പരിഗണിച്ച് തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം താലൂക്ക് രൂപീകരിച്ചത്. അടുത്ത വർഷം നിയമനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. എന്നാൽ, അവ അപര്യാപ്തമായതിനെത്തുടർന്നാണ് കുറുക്കൻപാറയിൽ ഏറ്റെടുത്ത നാലേക്ക.റിൽ ആസ്ഥാന മന്ദിരം നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. ഭിന്നശേഷി സൗഹൃദപരമായി നിർമിച്ച കെട്ടിടത്തിൽ റാമ്പ്, 2 ലിഫ്റ്റുകൾ, ഓരോ നിലയിലും ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി സജ്ജീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കുകൾ, സ്ത്രീകൾക്കുള്ള വിശ്രമമുറി, ഫീഡിങ് റൂം എന്നിവയുണ്ട്‌. ട്രാൻസ്‌ജെൻഡർ ടോയ്‌ലെറ്റുകൾ, താഴത്തെ നിലയിൽ വെയ്റ്റിങ്‌ റൂം, മൾട്ടി പർപപസ് റൂം, കോൺഫറൻസ് ഹാൾ, വീഡിയോ കോൺഫറൻസ് ഹാൾ, മൂന്ന് ഭാഗങ്ങളിലായി ഗോവണികൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 5338 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായാണ്‌ കെട്ടിടം. 1285 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള താഴത്തെ നിലയിൽ താലൂക്ക് ഓഫീസും 1279 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി ഇലക്ഷൻ വിങ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ചരക്ക് സേവന നികുതി ഓഫീസ്, ഫുഡ് ആൻഡ്‌ സേഫ്റ്റി, ലേബർ ഓഫീസ്, ഇറിഗേഷൻ, ഡെയ്‌റി, ലാൻഡ് റെക്കോർഡ്സ് തുടങ്ങിയ ഓഫീസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home