എൻജിഒ യൂണിയൻ ജില്ലാ സമ്മേളനത്തിന് തുടക്കം

കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
എൻജിഒ യൂണിയൻ 63 –-ാം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയറ്റംഗം ഹംസ കണ്ണാട്ടിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 12 ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ് പതാക ഉയർത്തി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സി സാജൻ ഇഗ്നേഷ്യസ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി ഐ ബി ശ്രീകുമാർ, കെഎസ്എസ്‌പിയു ജില്ലാ സെക്രട്ടറി കെ ചന്ദ്രമോഹൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് സീമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ നന്ദകുമാർ, ആർ എൽ സിന്ധു എന്നിവർ സംസാരിച്ചു. ശനിയാഴ്ച ചർച്ചയ്ക്ക് ശേഷം നടക്കുന്ന സുഹൃദ്‌സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമ്മേളനം സമാപിക്കും.










0 comments