ad
Deshabhimani

പേര് മാറ്റാനുള്ള കേന്ദ്ര നടപടി

നെഹ്‌റു യുവ കേന്ദ്രയിലേക്ക്‌ 
ഡിവൈഎഫ്‌ഐ മാർച്ച്‌

നെഹ്‌റു യുവകേന്ദ്രയുടെ പേര്‌ മാറ്റി സ്ഥാപനത്തെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ  ഡിവൈഎഫ്‌ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യന്തോളിലെ  ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on May 17, 2025, 12:57 AM | 1 min read

തൃശൂർ

പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ പേരിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള കേന്ദ്ര നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സമരം നടത്തി. അയ്യന്തോൾ നെഹ്റു യുവ കേന്ദ്ര ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്‌മ അജയഘോഷ്‌, ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ്, ട്രഷറർ കെ എസ്‌ സെന്തിൽകുമാർ, എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക്‌ എന്നിവർ സംസാരിച്ചു. ഗ്രാമീണയുവാക്കളെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാക്കുക, വ്യക്തിത്വ വികസനത്തിന് അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 1972ലാണ്‌ നെഹ്റു യുവ കേന്ദ്ര സ്ഥാപിച്ചത്‌. കഴിഞ്ഞ ദിവസമാണ് വെബ്സൈറ്റുകളിൽ പേര് മാറ്റിയത്. ഹിന്ദിയിൽ മേരാ യുവഭാരത് എന്നും ഇംഗ്ലീഷിൽ മൈ ഭാരത് എന്നുമാണ് പുതിയ പേര്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home