ad
Deshabhimani

സ്‌കൂളിൽ തെരഞ്ഞെടുപ്പ് അവകാശം നിഷേധിച്ചതായി മന്ത്രിക്ക്​ പരാതി

.
വെബ് ഡെസ്ക്

Published on Aug 07, 2025, 12:15 AM | 1 min read

മാള

2025–26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടപടികൾ മറികടന്ന് വിദ്യാർഥികളുടെ ജനാധിപത്യാവകാശം നിഷേധിച്ചതായി പരാതി. മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്​ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക്​ പരാതി നൽകിയത്​. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവനുസരിച്ച് നാല്​ മുതൽ എട്ടുവരെ നോമിനേഷൻ സ്വീകരിക്കുകയും 14ന് തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം. ഇത് അവഗണിച്ചാണ് സ്കൂൾ അധ്യാപകരുടെ താൽപ്പര്യപ്രകാരം വിദ്യാർഥികളെ മുൻകൂട്ടി അറിയിക്കാതെയും നോമിനേഷൻ സമർപ്പിക്കാനുള്ള അവസരം നിഷേധിച്ചും ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്തിയത്​. പേര് വെളിപ്പെടുത്താതെയാണ് വിദ്യാർഥി പരാതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home