ബോൺ നതാലെ ഇന്ന്
15,000 പാപ്പമാർ നഗരം ചുറ്റും

തൃശൂർ
തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോൺ നതാലെ ശനിയാഴ്‌ച നടക്കും. വൈകിട്ട് 5ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, രാമചന്ദ്രൻ കടന്നപ്പിള്ളി എന്നിവരും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും മതമേലധ്യക്ഷന്മാരും പങ്കെടുക്കും. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി കോളേജിൽ സമാപിക്കും. 10,000ലധികം ക്രിസ്‌മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ചു നൃത്തച്ചുവടുകൾ വയ്ക്കും. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ചലിക്കുന്ന നാല് ഫ്ലോട്ടുകളുണ്ടാവും. ജ്യോതി എൻജിനിയറിങ് കോളേജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണ് ചലിക്കുന്ന ഫ്ലോട്ടുകൾ നിർമിക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ ഫ്ലോട്ടുകളും ഉണ്ടാകും. വിവിധ ധനസഹായങ്ങളുടെ വിതരണം നടക്കും.










0 comments