ad
Deshabhimani

ആധാറിന്റെ ഔദ്യോഗിക ചിഹ്നം 
രൂപകല്‍പ്പന ചെയ്ത് ചാലക്കുടി സ്വദേശി

അരുണ്‍ ഗോകുല്‍ തയ്യാറാക്കിയ ആധാറിന്റെ ഔദ്യോഗിക ചിഹ്നം

avatar
കെ ജെ ലിജോ

Published on Jan 10, 2026, 12:31 AM | 1 min read

ചാലക്കുടി

ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകല്‍പ്പന ചെയ്ത് ചാലക്കുടി സ്വദേശി. വെസ്റ്റ് ചാലക്കുടി കാരൂര്‍ റോഡില്‍ തൈവളപ്പില്‍ ടി ആര്‍ ഉണ്ണിക്കൃഷ്ണന്റെയും ശ്യാമളയുടെയും മകനായ അരുണ്‍ ഗോകുലാണ് ആധാറിന്റെ ഔദ്യോഗിക ചിഹ്നം തയ്യാറാക്കിയത്. ആധാര്‍ ചിഹ്നം രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ദേശീയ മത്സരത്തില്‍ അരുണ്‍ തയ്യാറാക്കിയ ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. 50,000 രൂപയുടെ ഒന്നാം സ്ഥാനമാണ് അരുണിന്റെ ചിത്രം നേടിയത്. മെക്കാനിക്കല്‍ എൻജിനിയറായ അരുണ്‍ ആദ്യമായാണ് ഒരു ഡിസൈനിങ് മത്സരത്തില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐയുടെ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠമിശ്ര ഔദ്യേഗിക ചിഹ്നം അനാവരണം ചെയ്ത് അരുണിനെ അഭിനന്ദിച്ചു. ഔദ്യോഗിക ചിഹ്നത്തിന് പേര്‌ നല്കുന്നതിനുള്ള മത്സരത്തില്‍ ഭോപ്പാല്‍ സ്വദേശി ജെയിന്‍ വിജയിച്ചു. ഉദയ് എന്നാണ് ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ പേര്‌. ആധാര്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനായാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികചിഹ്നം പുറത്തിറക്കിയത്. ചിഹ്നം രൂപകല്‍പ്പന ചെയ്ത അരുണ്‍ ഗോകുല്‍ കൊച്ചി ഗ്രീന്‍ഫീല്‍ഡ് ലോജിസ്റ്റിക്‌സ് എല്‍എല്‍പിയില്‍ ഡെപ്യൂട്ടി ഓപ്പറേഷന്‍ മാനേജരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home