സാമ്പത്തിക അച്ചടക്കത്തിന് തൃശൂരിന്റെ "ആപ്'

ഭാസി ബാഹുലേയന്‍ ( "ഫിന്‍ ബില്യന്‍' ആപ്പ് ലോഗോ)
ചേലക്കര
വ്യക്തിഗത ധനകാര്യ നിയന്ത്രണം കൂടുതല്‍ ക്രമവും മുന്‍കരുതലുമുള്ളതാക്കാന്‍ ലക്ഷ്യമിട്ട് തൃശൂർ സ്വദേശിയുടെ പുത്തന്‍ മൊബൈല്‍ ആപ്. കേരളാ വനം- വന്യജീവി വകുപ്പില്‍ നിന്ന് വിരമിച്ച തൃശൂര്‍ കുട്ടനെല്ലൂര്‍ വാഴപ്പുള്ളി വീട്ടില്‍ ഭാസി ബാഹുലേയന്‍ നിര്‍മിച്ച "ഫിന്‍ ബില്യന്‍' ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പുറത്തിറങ്ങി. 31 ഭാഷകളില്‍ ആപ്പിന്റെ സേവനം ലഭിക്കും. വ്യക്തിഗത വരുമാനം, ചെലവുകള്‍, ഭാവിയിലെ നീക്കിയിരിപ്പ് എന്നിവ മുന്‍കൂട്ടി കണക്കാക്കി സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കാനും കൃത്യതയോടും നിയന്ത്രണത്തോടും കൂടി നിരീക്ഷിക്കാനും ഫിന്‍ ബില്യന്‍ സഹായിക്കും. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഉള്ളടക്കം. ഉപയോക്താവിന്റെ ഒരുവിവരവും പുറത്തേക്ക് പോകില്ല. പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് സൈന്‍- ഇന്‍ ആവശ്യമില്ല. പൂര്‍ണമായി സൗജന്യമായ ഈ ആപ് പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റും വേണ്ട. ടൈപ്പിങ് കൂടാതെ ശബ്ദം ഉപയോഗിച്ചും ഇടപാടുകള്‍ ചേര്‍ക്കാനാകും. ഡാറ്റകള്‍ പിഡിഎഫ് ഫോര്‍മാറ്റുകളില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാനും സാധിക്കും. 24 വര്‍ഷത്തെ സേവനത്തിനുശേഷം റേഞ്ച് ഫോറസ്റ്റ് ഓഫീസറായാണ് ഭാസി ബാഹുലേയന്‍ വിരമിച്ചത്.










0 comments