ad
Deshabhimani

ഷിഗെല്ല രോഗവ്യാപനം

ഓപ്പറേഷൻ ക്ലീൻ കേരള; 
4 സ്ഥാപനങ്ങൾക്ക് പിഴ

ഷിഗെല്ല

വെബ് ഡെസ്ക്

Published on Jun 09, 2026, 12:02 AM | 1 min read

ഓപ്പറേഷൻ ക്ലീൻ കേരള; 
4 സ്ഥാപനങ്ങൾക്ക് പിഴ

തൃശൂര്‍

ഷിഗെല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

തൃശൂർ നഗര പരിധിയിൽ ഫുഡ് സേഫ്റ്റി വകുപ്പിന്റെ ‘ഓപ്പറേഷൻ ക്ലീൻ കേരള’ പരിശോധനകൾ പുരോഗമിക്കുന്നു. ഒരാഴ്ചയായി നഗരത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ, റെസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങിയ 65 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തിയത്. വീഴ്ച വരുത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. ന്യൂനതകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാന്‍ റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകി. ഗുണനിലവാരം വിലയിരുത്താന്‍ 12 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. തൃശൂർ സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ വി എച്ച് അഷറഫ്, എം എസ് സിക്തമോൾ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home