ad
Deshabhimani

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിച്ചു

.
വെബ് ഡെസ്ക്

Published on Oct 18, 2025, 12:10 AM | 1 min read

ആമ്പല്ലൂർ

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിച്ചു. ദേശീയപാതയിലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതും മൂലം 72 ദിവസമായി നിര്‍ത്തിവച്ച ടോള്‍ പിരിവാണ് വെള്ളിയാഴ്ച വൈകിട്ട് പുനരാരംഭിച്ചത്. വൈകിട്ട് 5.15ഓടെ എല്ലാ ഫാസ്ടാഗ് ബൂത്തുകളിലും പിരിവ് ആരംഭിച്ചു. സെപ്തംബര്‍ ഒന്നിന് ടോള്‍ നിരക്ക് പുതുക്കിയെങ്കിലും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഴയനിരക്കിലാണ് പിരിവ് നടക്കുന്നത്. ടോള്‍ പിരിവ് ആരംഭിച്ചതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള ബൂത്തുകളില്‍ വാഹനനിര നീണ്ടു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ആഗസ്‌ത്‌ ആറുമുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home