ad
Deshabhimani

മാസ്റ്റേഴ്സ് ലിങ്ക് റോഡ് തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 16, 2026, 12:49 AM | 1 min read

വാടാനപ്പള്ളി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് 2024–-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച വാടാനപ്പള്ളി പഞ്ചായത്ത് 12–ാം വാര്‍ഡിലെ മാസ്റ്റേഴ്സ് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു. ഐ എൻ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഹേമലത പ്രതാപൻ അധ്യക്ഷയായി. ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷ റെജിന രാജു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി എം നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷൻ സി ബി സുനിൽ കുമാർ, പഞ്ചായത്തംഗങ്ങളായ പി കെ സുധർമൻ, ഷാലി സുധീർ, ലതിക വത്സൻ, ഷാജു പണിക്കവീട്ടില്‍, ശ്രുതി അജിത്, വി മുരളീധരൻ, ശ്രീജ സുജിത്ത്, ഷീന സുബ്രഹ്മണ്യന്‍, മുന്‍ അംഗം സി എം നിസാര്‍ തൊഴിലുറപ്പ് എൻജിനിയര്‍ കെ എം ബിമി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home