ad
Deshabhimani

ജാനകി മുത്തശ്ശിക്ക് 
112–-ാം പിറന്നാൾ

പിറന്നാൾ ദിനത്തിൽ ജാനകിക്ക് ഇളംതലമുറക്കാരായ ആരാധ്യ, ആദിത്യൻ, ആദിനാഥ്, അഗമ്യ എന്നിവർ കേക്ക് മുറിച്ചുനൽകുന്നു

വെബ് ഡെസ്ക്

Published on Aug 12, 2026, 01:04 AM | 1 min read

തൃശൂർ

അഞ്ചുതലമുറ കണ്ട പുത്തൂർ ചെറുകുന്ന് വട്ടുകുളം ജാനകി മുത്തശ്ശിക്ക് 112–ാം പിറന്നാൾ. മക്കളും പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളും എല്ലാം ഒന്നിച്ച് കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചു. കർക്കടകത്തിലെ പുണർതം നാളിലാണ് ജാനകിയുടെ ജനനം. ഭർത്താവ് രാവുണ്ണി നേരത്തേ മരിച്ചു. മകൻ സുബ്രഹ്മണ്യന്റെ വീട്ടിലാണ് ഇപ്പോൾ താമസം. സുബ്രഹ്മണ്യന്റെ മകൻ സുരഭിദാസും കുട്ടികളും ഒപ്പമുണ്ട്‌. ജാനകിയുടെ മകൾ ഇന്ദിരയും ഇന്ദിരയുടെ മകൾ ശോഭനയും പേരക്കുട്ടികളുമടക്കം അഞ്ചുതലമുറയായി. മണലൂരിൽ ജനിച്ചുവളർന്ന ജാനകി ചകിരിത്തൊഴിലാളി സമരം ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട്ചെയ്ത ഏറ്റവും പ്രായമേറിയ മുത്തശ്ശിയായ ജാനകിയെ വയോജന ദിനത്തിൽ കലക്ടർ ഉൾപ്പെടെ ആദരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home