വടക്കാഞ്ചേരി ടൂറിസം ഇടനാഴി: വിദഗ്ധസംഘം പരിശോധന നടത്തി

വടക്കാഞ്ചേരി ടൂറിസം ഇടനാഴി പദ്ധതിയുടെ ഭാഗമായി വിദഗ്ധ സംഘം ചാത്തൻചിറയിൽ പരിശോദന നടത്തുന്നു
വടക്കാഞ്ചേരി
വടക്കാഞ്ചേരി ടൂറിസം ഇടനാഴിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി വിദഗ്ധസംഘം പരിശോധന നടത്തി. ചാത്തൻചിറ, തൂമാനം ഡെസ്റ്റിനേഷനുകളിലാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും എം പാനൽഡ് ആർക്കിടെക്ടും ഏജൻസി പ്രതിനിധികളും സന്ദർശിച്ചത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ടൂറിസം വകുപ്പ് എം പാനൽഡ് ആർക്കിടെക്ട് ശാലിനി കുമാർ, സിൽക്ക് മാനേജർ കെ എം ജയന്തി, ടൂറിസം വകുപ്പ് പ്രോജക്ട് എൻജിനീയർ കെ വി വിദ്യ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കി പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ഇടപെടലിൽ സംസ്ഥാന ബജറ്റിൽ ഒന്നരക്കോടി രൂപയാണ് ചെപ്പാറ റോക്ക് ഗാർഡൻസ്, വട്ടായി വെള്ളച്ചാട്ടം, തൂമാനം വെള്ളച്ചാട്ടം, പത്താഴക്കുണ്ട്, പെരേപ്പാറ വെള്ളച്ചാട്ടം, ചാത്തൻചിറ എന്നിവിടങ്ങളിലേക്കായി അനുവദിച്ചത്. അത്താണി സിൽക്കാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.










0 comments