ad
Deshabhimani

ജില്ലാ പഞ്ചായത്ത്‌ മുച്ചക്ര വാഹനം വിതരണം ചെയ്‌തു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക്‌ മുച്ചക്ര വാഹനവിതരണം പ്രസിഡന്റ്‌ മേരി തോമസ്‌ 
ഉദ്‌ഘാടനം ചെയ്യുന്നു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക്‌ മുച്ചക്ര വാഹനവിതരണം പ്രസിഡന്റ്‌ മേരി തോമസ്‌ 
ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 12:55 AM | 1 min read

തൃശൂർ

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക്‌ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പാക്കുന്ന പദ്ധതിയുടെ നാലാം ഘട്ടമാണിത്‌. 2025–-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,16,25,000 രൂപ വകയിരുത്തിയാണ് പദ്ധതി തയ്യാറാക്കിയത്‌. ആകെ 113 പേർക്ക് പദ്ധതിയുടെ ഭാഗമായി മുച്ചക്ര വാഹനം നൽകും. നാലാം ഘട്ടം വിതരണംകൂടി പൂർത്തിയായതോടെ 89 ഭിന്നശേഷിക്കാർ ഈ വർഷം മുച്ചക്ര വാഹനങ്ങളുടെ ഉടമകളായി. ഹെൽമെറ്റും നികുതിയും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും നിർവഹിച്ചാണ് വാഹനം ഉടമകൾക്ക് കൈമാറിയത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം വി എം ബുഷറ അധ്യക്ഷയായി. സെക്രട്ടറി ടോബി തോമസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home