ad
Deshabhimani

മലയോര ഹൈവേയോട്‌ നിഷേധ നിലപാട്

എല്‍ഡിഎഫ്‌ 
ലോങ് മാര്‍ച്ച് നടത്തി

മലയോര ഹൈവേയോടുള്ള സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ നിഷേധാത്മക നിലപാട് തിരുത്തണം 
എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കോടശേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ലോങ് മാര്‍ച്ചിന്റെ സമാപന സമ്മേളനം 
സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 04, 2025, 12:29 AM | 1 min read

ചാലക്കുടി

മലയോര ഹൈവേയോടുള്ള സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കോടശേരി പഞ്ചായത്ത് കമ്മിറ്റി ലോങ് മാര്‍ച്ച് നടത്തി. വെള്ളിക്കുളങ്ങര സെന്ററില്‍ ജില്ലാപഞ്ചായത്തംഗം ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ സി കെ സഹജന്‍ അധ്യക്ഷനായി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മലയോര ഹൈവേയോടുള്ള എംഎല്‍എയുടേയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റേയും നിഷേധ നിലപാട് തിരുത്തുക, മലയോര ഹൈവേ വേഗത്തില്‍ പൂര്‍ത്തീകരിക്കുക, മലയോരഹൈവേക്ക് ഭൂമി വിട്ടുകൊടുത്തവരുടെ ആക്ഷേപങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിച്ചു. സമാപന സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ഇ എ ജയതിലകന്‍, കെ വി ടോമി, സി എന്‍ ജോഷി, സാവിത്രി വിജയന്‍, ദീപ പോളി എന്നിവര്‍ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home