ad
Deshabhimani

അന്യായമായി നൽകിയ ടാക്‌സി പാർക്കിങ്‌ പെർമിറ്റ്‌ റദ്ദ്‌ ചെയ്യണം

മോട്ടോർ വാഹനത്തൊഴിലാളി 
കോ–ഓർഡിനേഷൻ കമ്മിറ്റി ധർണ

.
വെബ് ഡെസ്ക്

Published on Oct 18, 2025, 12:17 AM | 1 min read



​തൃശൂർ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ അന്യായമായി നൽകിയ ടാക്‌സി പാർക്കിങ്‌ പെർമിറ്റ്‌ റദ്ദ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മോട്ടോർ വാഹനത്തൊഴിലാളി കോ– ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ മോട്ടോർ വാഹന തൊഴിലാളികൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ധർണ നടത്തി. ഓൺലൈൻ ഓട്ടോ – ടാക്‌സി സർവീസുകൾ റെയിൽവേ അങ്കണത്തിൽ നിന്ന്‌ ഒഴിവാക്കുക, പരന്പരാഗത ഓട്ടോ – ടാക്‌സി തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്‌, എസ്‌ടിയു സംഘടനകളുടെ നേതൃത്വത്തിലുള്ള കോ– ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ മോട്ടോർ തൊഴിലാളി സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജില്ലാ ചെയർമാൻ പി കെ പുഷ്‌പാകരൻ ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി വി എ ഷംസുദീൻ അധ്യക്ഷനായി. മോട്ടോർ ഫെഡറേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ (ബിഎംഎസ്‌) എ സി കൃഷ്‌ണൻ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ എം ജനാർദനൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി എ ടി ജോസ്‌, എസ്‌ടിയു ജില്ലാ സെക്രട്ടറി സി ഐ ന‍ൗഷാദ്‌, കെ എ മാത്യൂസ്‌, സംയുക്ത ട്രേഡ്‌ യൂണിയൻ തൃശൂർ റെയിൽവേ കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പി വി ദീപൻ, എ ജെ ജോണി, പി ജയചന്ദ്രൻ, എ എം അബ്‌ദുൾ സലാം, പി നാരായണൻ, എ എസ്‌ റഹിം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home