വഴിയോര കടകള്‍ തകര്‍ത്ത് പടയപ്പ

രാജമലയിൽ ഇറങ്ങിയ പടയപ്പ

സ്വന്തം ലേഖകൻ
Published on Sep 28, 2025, 12:15 AM | 1 min read
മൂന്നാർ
മൂന്നാർ– ഉദുമൽപ്പേട്ട റോഡിൽ രാജമല അഞ്ചാം മൈയിലിൽ പടയപ്പ വഴിയോര കടകൾ തകർത്തു, ഓട്ടോറിക്ഷയ്ക്ക് കേടുപാട് വരുത്തി. വെള്ളി അർധരാത്രിയാണ് സംഭവം. അഞ്ചോളം കടകൾ തകർത്തു. ഭക്ഷണ പദാർഥങ്ങൾ വാരിവലിച്ച് റോഡിലിട്ടു. പഴവർഗങ്ങൾ ഭക്ഷിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന നയമക്കാട് സ്വദേശി മാടസ്വാമിയുടെ ഓട്ടോറിക്ഷയ്‍ക്കാണ് കേടുപാടുകള്‍ വരുത്തിയത്. ഒരുമാസമായി പടയപ്പ ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. പകൽ കാട്ടിൽ കഴിയുന്ന കാട്ടാന രാത്രിയാണ് റോഡിലിറങ്ങുന്നത്.









0 comments