ad
Deshabhimani

"യൂത്ത് വിത്ത് സി കെ മാരത്തൺ’

മണവാരിയെ ചുവപ്പിച്ച് വികസന വിളംബരവുമായി യുവത

എൽഡിവൈഎഫ് ആനാവൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച "യൂത്ത് വിത്ത് 
സി കെ മാരത്തൺ’ മണവാരിയിൽ സി കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എൽഡിവൈഎഫ് ആനാവൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച "യൂത്ത് വിത്ത് 
സി കെ മാരത്തൺ’ മണവാരിയിൽ സി കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

avatar
അഖിലേഷ്‌ ആനാവൂർ

Published on Apr 05, 2026, 01:30 AM | 1 min read

വെള്ളറട

ജനഹൃദയങ്ങൾ കീഴടക്കിയ വികസന നായകന് അഭിവാദ്യമർപ്പിക്കാൻ പാറശാലയുടെ മണ്ണ് ചുവപ്പണിഞ്ഞു. സി കെ ഹരീന്ദ്രൻ എന്ന വികസന നായകന്റെ സ്നേഹച്ചിരി പതിഞ്ഞ ചുവപ്പും വെള്ളയും ടീഷർട്ടുകൾ ധരിച്ച ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്. റാലിയിലെ ഏറ്റവും മനോഹരമായ കാഴ്ച കുരുന്നുകളുടേതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സി കെയോടുള്ള സ്നേഹം "സി കെ നമുക്ക് ഓക്കെയാണ്" എന്ന് കുഞ്ഞിളം കവിൾത്തടങ്ങളിൽ ചായംകൊണ്ട് എഴുതി അവർ പ്രകടിപ്പിച്ചു. എൽഡിവൈഎഫ് ആനാവൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് വിത്ത് സി കെ മാരത്തണിൽ അച്ഛൻ വിനോദിനൊപ്പം ഓടാൻ നാലു വയസ്സുകാരൻ ആരുഷുമെത്തി. കൂട്ടയോട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു. മാരത്തൺ മണവാരിയിൽ സ്ഥാനാർഥി സി കെ ഹരീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. അൽ ആനന്ദ് ക്യാപ്റ്റനും വിഷ്ണു ബാൽരാജ് വൈസ് ക്യാപ്റ്റനുമായ മാരത്തോൺ വിവിധ കേന്ദ്രങ്ങളിലൂടെ പാലിയോട് സമാപിച്ചു. എച്ച് എസ് അരുൺ, ബിനുകുമാർ , ഷിജു, വി എൻ വിവേക്, കിഷോർ എം ജി, അനന്തു, രഞ്ചിത തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home