ad
Deshabhimani

യുവാവിന്‌ മർദനം; 3 പേർ കസ്‌റ്റഡിയിൽ

അഡ്വിൻ ലാസിനെ പ്രതികൾ മർദിക്കുന്നു

അഡ്വിൻ ലാസിനെ പ്രതികൾ മർദിക്കുന്നു

വെബ് ഡെസ്ക്

Published on Aug 08, 2025, 02:07 AM | 1 min read

കഴക്കൂട്ടം

ചെമ്പഴന്തിയിൽ യുവാവിനെ മർദിച്ച മൂന്നു പേരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ചന്തവിള സ്വദേശി നിധിൻ (27), അണിയൂർ സ്വദേശികളായ ഷിജിൻ (23), അജിൻ (24) എന്നിവരെയാണ്‌ കഴക്കൂട്ടം പൊലീസ് പിടികൂടിയത്‌. ഗാന്ധിപുരം സ്വദേശി അഡ്വിൻ ലാസിനാണ്‌ (41) മർദനമേറ്റത്. തിങ്കൾ പകൽ മൂന്നോടെയാണ്‌ സംഭവം. ജോലികഴിഞ്ഞ് അണിയൂർ ഭാഗത്തുകൂടി പോകുകയായിരുന്ന അഡ്വിൻ ലാസിനെ മൂന്നംഗ സംഘം തടഞ്ഞു നിർത്തുകയും മദ്യപിക്കാൻ പണം ചോദിക്കുകയുമായിരുന്നു. മൂവരും ചേർന്ന് മുഖത്തും നെഞ്ചിലും മർദിച്ചു. കഴുത്തിലുണ്ടായിരുന്ന രണ്ടു പവൻ മാലയും 1800 രൂപയും കവർന്നതായും യുവാവ്‌ നൽകിയ പരാതിയിൽ പറഞ്ഞു. റോഡിലൂടെ പോയ മറ്റാരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് വിവരം പുറത്തറിയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home