വനിതാദിനം ആഘോഷിച്ചു

തിരുവനന്തപുരം : സ്വതന്ത്ര റസിഡന്റ്സ് അസോസിയേഷനും കെ എസ് എസ് പുളിമാത്ത് യൂണിറ്റും കെ എസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി വനിതാദിനം ആഘോഷിച്ചു. കല്ലറ പോറ്റിമുക്ക് സ്വതന്ത്ര ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ പുളിമാത്ത് വാർഡ് മെമ്പർ ബിന്ദുപ്രഭ ഉദ്ഘാടനം ചെയ്തു. കല്ലറ വാർഡ് മെമ്പർ അമീന നിഷാദ് മുഖ്യപ്രഭാഷണം നടത്തി. വനിതാ കൺവീനർ ഷീജ ജി പി അധ്യക്ഷയായി. ഷീബ ജെ സ്വാഗതവും മണി പി നന്ദിയും പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ആര്യ വാമനനെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ പ്രഗൽഭരായ ഷീജ ജി പി, ജലജകുമാരി ജി എസ്, ധന്യറാണി ആർ വി, രവിത എ ആർ, നിഷ എം, ഗിരിജ എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ എസ് എസ് ജില്ലാ പ്രസിഡന്റ് സോമശേഖരൻ നായർ ജി, സ്വതന്ത്ര പ്രസിഡന്റ് ടി. ചന്ദ്രബാബു, സെക്രട്ടറി തുളസീധരൻ വി, ട്രഷറർ പ്രസന്നൻ ആർ,ഷാജു നാൽപ്പാമരം എന്നിവർ സംസാരിച്ചു.










0 comments