ad
Deshabhimani

മഹിളാ അസോ. ജില്ലാ സമ്മേളനം 
ഇന്നുമുതൽ 


ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഇരുചക്ര വാഹന റാലി കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്യുന്നു​

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഇരുചക്ര വാഹന റാലി കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്യുന്നു​

വെബ് ഡെസ്ക്

Published on Dec 28, 2025, 12:22 AM | 1 min read

ചാല

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ 10ന് ജയശ്രീ ഗോപി നഗറിൽ (ചിറമുക്ക് ഇന്ദ്രപുരി ഓഡിറ്റോറിയം) അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശകുന്തളകുമാരി അധ്യക്ഷയാകും. 280 പ്രതിനിധികളും 67 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ഭാഗമാകും. 29ന് സമാപിക്കും. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഇരുചക്ര വാഹന റാലി പൂജപ്പുരയിൽ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശകുന്തളകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, എസ് ജയിൽ കുമാർ, എസ് പുഷ്പലത, എ ഷൈന, ബിന്ദു മേ നോൻ, സരിത ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home