ad
Deshabhimani

കാട്ടുപന്നിയുടെ ആക്രമണത്തില്‍ 
കർഷകന്‌ പരിക്ക്

പരിക്കേറ്റ വിജയന്‍

പരിക്കേറ്റ വിജയന്‍

വെബ് ഡെസ്ക്

Published on May 06, 2026, 03:18 AM | 1 min read

കിളിമാനൂർ

കുടവൂരില്‍ വാഴക്കുല വെട്ടാന്‍ പോയ കര്‍ഷകന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. കുടവൂര്‍ കുന്നുംപുറത്ത് പുത്തന്‍ വീട്ടില്‍ വിജയനാ (58)ണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന കുടവൂര്‍ സ്വദേശി ബാബു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കൾ വൈകിട്ട് അഞ്ചോടെയാണ്‌ സംഭവം. വാഴക്കുല വെട്ടാൻ ഇരുവരും നടന്നുപോകവേ ചാന്നാരുകോണത്തിനു സമീപം വച്ച് കാട്ടുപന്നി ഇരുവരെയും കുത്തി വീഴ്‌ത്തുകയായിരുന്നു. കാലിന് പരിക്കേറ്റ വിജയന്‍ പള്ളിക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബാബു നിലത്തുവീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാട്ടുപന്നി ശല്യം രൂക്ഷമായ നാവായിക്കുളം പഞ്ചായത്തിൽ രണ്ടുമാസം മുമ്പ്‌ അഞ്ചുപന്നികളെ വെടിവച്ച് കൊന്നിരുന്നു. പഞ്ചായത്തിലെ 24 വാർഡുകളിലായി അയ്യായിരത്തോളം പന്നികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വ്യാപക കൃഷിനാശവും കാട്ടുപന്നികളുടെ ആക്രമണവും വർധിച്ചതായി നിരവധി പരാതികളാണ് പഞ്ചായത്തിൽ ലഭിച്ചത്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home