ad
Deshabhimani

ജാതി അധിക്ഷേപത്തിൽ 
വ്യാപക പ്രതിഷേധം

ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതി അധിക്ഷേപത്തിനെതിരെ മഹിളാ അസോസിയേഷൻ നടത്തിയ പ്രതിഷേധ മാർച്ച് ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു

ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതി അധിക്ഷേപത്തിനെതിരെ മഹിളാ അസോസിയേഷൻ നടത്തിയ പ്രതിഷേധ മാർച്ച് ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

കാട്ടാക്കട

ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ ജാതി അധിക്ഷേപം നടത്തിയ ആർഎസ്എസ് നേതാവ് അഭിലാഷിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കാട്ടാക്കട ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ടി എൻ സീമ ഉദ്ഘാടനംചെയ്തു. ജാതി അധിക്ഷേപത്തിന്‌ ഇരയായ ജയശ്രീക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ടി അസീനാമോൾ അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, ജില്ലാ സെക്രട്ടറി ഷീജാ ഷൈജുദേവ്, എസ് കവിത, മനീഷ റാണി, എസ് ലതകുമാരി, ജെ ആർ അജിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home