ആര് ഭരിക്കണം: യുവതയ്‌ക്ക് ഉത്തരമുണ്ട്

തെരഞ്ഞെടുപ്പ് ചർച്ചകളിൽ മുഴുകിയ സംസ്കൃത കോളേജ് വിദ്യാർഥികൾ എസ് പ്രണവ്, ഡി എസ് ആദിത്യ കൃഷ്ണ, വി അക്ഷയ, എസ് ജോസ്ന, എസ് ആർ രേഷ്മ , എസ് ആർ ആദിത്യ, അനന്യ ആർ നാരായണൻ എന്നിവർ
ജെ എൽ അർജുൻ
Published on Nov 13, 2025, 12:00 AM | 1 min read
തിരുവനന്തപുരം
കലാലയങ്ങളിലെ മരത്തണലുകൾ തെരഞ്ഞെടുപ്പുചൂടിലാണ്. തമാശകളുടെ പൊട്ടിച്ചിരികളിൽനിന്നു മാറി നഗരത്തിന്റെ ഭാവിവികസനത്തെക്കുറിച്ചുള്ള വർത്തമാനത്തിലാണ്. ആരു ഭരിക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം. കന്നിവോട്ടർമാർക്കും ഉറച്ച രാഷ്ട്രീയവീക്ഷണം. സമൂഹത്തിന്റെ പുരോഗതിയാണ് പ്രധാനം, ജാതിയും മതവും നോക്കാതെ എല്ലാവരെയും തുല്യരായി കാണുന്നവരെയാണ് നാടിന് വേണ്ടതെന്ന ഭൂരിപക്ഷ അഭിപ്രായത്തിന് ആരും എതിരല്ല. നഗരത്തിന്റെ വിവിധ മേഖലകളിൽനിന്നാൽ ഇത് നമ്മുടെ തിരുവനന്തപുരംതന്നെയാണോ എന്ന് ആശ്ചര്യപ്പെടും. വൻകിട സിറ്റിപോലെ തോന്നും. ചെറിയ മാറ്റമല്ല അഞ്ചുവർഷത്തിനിടെ ഉണ്ടായത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും മാതൃകാപരമായ പുരോഗതിയുണ്ടായി. മെട്രോ റെയിലും വരാൻ പോകുന്നു. വിഴിഞ്ഞവും മാറി. ഇതൊക്കെത്തന്നെയല്ലേ നാട് ആഗ്രഹിക്കുന്ന വികസനം. നടപ്പായ വികസനങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം ദീർഘവീക്ഷണത്തോടെ ഭാവിവികസന സ്വപ്നങ്ങൾ വിദ്യാർഥികൾ പങ്കുവയ്ക്കുന്നു.










0 comments