ad
Deshabhimani

ഞങ്ങൾക്കുണ്ട്‌ സ്വന്തം ഡോക്‌ടർ

കമലേശ്വരം വെൽനെസ് സെന്റർ

കമലേശ്വരം വെൽനെസ് സെന്റർ

avatar
എം പി ലിജു

Published on Oct 08, 2025, 12:01 AM | 1 min read

ചാല

ആരോഗ്യപ്രശ്നം പരിഹരിക്കാൻ ഇനി സമയം തടസ്സമാകില്ല. ഡോക്ടർ തൊട്ടടുത്തുതന്നെയുണ്ട്‌. പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന കമലേശ്വരം വെൽനെസ് സെന്റർ നാട്ടുകാർക്ക് ആശ്രയകേന്ദ്രമാണ്. വെള്ളരിപ്പണയിൽ 81 ലക്ഷം രൂപ ചെലവിലാണ് കോർപറേഷൻ ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്റർ നിർമിച്ചത്‌. കോർപറേഷന്റെ സ്ഥലമാണ് വെൽനെസ് സെന്ററാക്കി മാറ്റിയത്. ഒരു ഡോക്ടർ, രണ്ട് നഴ്സ്, ഫാർമസിസ്റ്റ്, പൊതു ജീവനക്കാരൻ എന്നിങ്ങനെ അഞ്ചുപേരാണുള്ളത്. കാർഡ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 14 ടെസ്റ്റുകളും ഇവിടെ ചെയ്യാം. സൗജന്യ മരുന്നും നൽകുന്നു. മാനസികപ്രശ്നങ്ങൾക്കും ലഹരി ആസക്തിക്കുമുള്ള കൗൺസലിങ്, ഗർഭിണികൾക്കുള്ള കുത്തിവയ്പ് എന്നിവയും നടത്തുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home