വയലാർ ചിത്രരചനാ മത്സരം

വയലാർ ചിത്രരചനാ മത്സരം ബി ഡി ദത്തൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റിന്റെ വയലാർ വർഷം 2025-–26 പരിപാടികളുടെ ഭാഗമായി കേരള യൂണിവേഴ്സിറ്റി യൂണിയനുമായി സഹകരിച്ച് സംസ്ഥാന ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ ബി ഡി ദത്തൻ ഉദ്‌ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി എൻ ആർ അർജുൻ അധ്യക്ഷനായി. വയലാർ ട്രസ്റ്റ് സെക്രട്ടറി ബി സതീശൻ, സബ് കമ്മിറ്റി കൺവീനർ കാരയ്ക്കാമണ്ഡപം വിജയകുമാർ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവാനി, ആർച്ച, ആദിത് എന്നിവർ സംസാരിച്ചു. വിജയികൾ: എൽപി: നിഥിൻ രാം, ബി അഭിനവ്, ആർ എസ് റിതേഷ്. യുപി: നിവേദ്യ അനീഷ്, ആർ എസ് ആശിഷ, അർണവ് ടി വിനോദ്. എച്ച്‌എസ്: വിശാഖ സുധീർ, - അഭിനവ് സുജിത്, എസ് എ അശ്വതി. എച്ച്‌എസ്‌എസ്: വി എസ് സഞ്ചയ്, ബി അശ്വിൻ,- എസ് വർഷ. കോളേജ്: - എ പി അലീന, നന്ദിത രാജീവ്, ആർദ്ര ജീവൻ, വി എ അക്ഷയ് എന്നിവരാണ് വിജയികൾ. വിജയികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ ഒക്ടോബർ 27ന് നടക്കുന്ന വയലാർ സാഹിത്യ അവാർഡ് സമർപ്പണ ചടങ്ങിൽ സമ്മാനിക്കും.









0 comments