69 പേര്‍ക്ക് ജോലി ഉറപ്പാക്കി വർക്കല തൊഴിൽമേള

വർക്കല നഗരസഭയുടെ തൊഴിൽമേള ടൗൺ ഹാളിൽ വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വര്‍ക്കല
സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി വര്‍ക്കല നഗരസഭയില്‍ സംഘടിപ്പിച്ച തൊഴില്‍മേള വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെഎം ലാജി അധ്യക്ഷനായി. മേളയില്‍ പങ്കെടുത്ത 69 പേര്‍ക്ക് ജോലി ഉറപ്പായി. 55 പേര്‍ക്ക് ജോലി സാധ്യതയുമായി. 24 തൊഴില്‍ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. നഗരസഭാ സെക്രട്ടറി ജി മിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിജ്ഞാനകേരളം ജില്ലാമിഷന്‍ കോഓർഡിനേറ്റര്‍ പി വി ജിന്‍രാജ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, സ്ഥിരംസമിതി അധ്യക്ഷരായ ആര്‍ വി വിജി, വി നിതിന്‍നായര്‍, ബീവിജാന്‍, സി അജയകുമാര്‍, കൗണ്‍സിലര്‍മാര്‍, പ്രോജക്ട് ഓഫീസര്‍ കെ എം രേഖ എന്നിവര്‍ സംസാരിച്ചു. വർക്കല നഗരസഭയിലെ ജോബ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ സ്ഥാപനങ്ങളിൽ 500 ൽപ്പരം തൊഴിലവസരങ്ങളുണ്ട്. ബാങ്കിങ്, ഇൻഷുറൻസ്, ആരോഗ്യം, ഐടി, ഹൗസ് കീപ്പിങ്, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്.










0 comments